NEWS

ഭര്‍ത്താവിനെയും കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം യുവതി മുങ്ങി

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് നേരിട്ടുകണ്ടിട്ടുപോലുമില്ലാത്ത കാമുകനൊപ്പം ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് മുങ്ങിയ യുവതി ഒടുവില്‍ പോലീസ് പിടിയിലായി. തിരുവനന്തപുരം കല്ലറ-നിറമണ്‍കടവിലാണ് ലജ്ജാകരമായ ഈ സംഭവം അരങ്ങേറിയത്. കടുവക്കുഴിക്കര തടത്തിനരികത്ത് അഭിരാമി എന്ന 22കാരിയാണ് വാമനപുരം മിതൃമ്മല അമലിനൊപ്പം കടന്നുകളഞ്ഞത്. ഒടുവില്‍ ഇരുവരെയും വെഞ്ഞാറമൂട് പോലീസ് പൊക്കി.

കുഞ്ഞിനെ ഉപേക്ഷിച്ചതിന്റെ പേരില്‍ ശിശുസംരക്ഷണനിയമമനുസരിച്ച് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ബന്ധുക്കളുടെ പരാതി പ്രകാരമുളള അന്വേഷണത്തിലാണ് അഭിരാമിയെയും അമലിനെയും പോലീസ് പിടികൂടിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

അമലുമായി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട അഭിരാമി പിന്നീട് അയാളുമായി പ്രണയത്തിലായി. അങ്ങനെയാണ് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്, ഒരിക്കല്‍ പോലും നേരിട്ടു കണ്ടിട്ടില്ലാത്ത കാമുകനൊപ്പം യുവതി മുങ്ങിയത്. ബന്ധുക്കളുടെ പരാതിപ്രകാരം ഇരുവരുടെയും മൊബൈല്‍ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഭിരാമിയെയും അമലിനെയും പൊക്കിയത്. വെഞ്ഞാറമൂട് സി.ഐ വി.കെ വിജയരാഘവന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Back to top button
error: