കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും കോവിഡ് പരിശോധന നടത്തണണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഡല്‍ഹി ഗുഡ്ഗാവിലെ മേദന്ത ആശുപത്രിയിലാണ് ഷെഖാവത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ്-19 ബാധ സ്ഥിരീകരിക്കുന്ന ആറാമത്തെ കേന്ദ്രമന്ത്രിയാണ് 52 വയസ്സുകാരനായ ഗജേന്ദ്ര സിങ് ഷെഖാവത്ത്.

ഈ മാസാദ്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version