NEWS

ആർക്കെതിരെയാണ് നിങ്ങൾ കേസ് എടുക്കുന്നത്, പി എസ് സി ചെയർമാനോട് അഡ്വ. ബി ആർ എം ഷഫീർ

വ്യാജവാർത്തകൾ സൃഷ്ടിയ്ക്കുന്നു എന്ന പേരിൽ ഉദ്യോഗാർത്ഥികൾക്കെതിരെ കേസ് എടുക്കാനുള്ള പി എസ് സി നീക്കം അപലപനീയമെന്ന് കെ പി സി സി മീഡിയ സമിതി അംഗം അഡ്വ. ബി ആർ എം ഷഫീർ. ഫേസ്ബുക് പോസ്റ്റിലാണ് വിമർശനം.

ബി ആർ എം ഷഫീറിന്റെ ഫേസ്ബുക് പോസ്റ്റ്‌ –

PSC ചെയർമാനോട് വിനയപൂർവ്വം….
നിങ്ങൾ ആർക്കെതിരെയാണ് കേസ് എടുക്കുന്നത്? ആർക്കെതിരെയാണ് കേസ് എടുക്കുമെന്ന് ഭീഷണി പെടുത്തുന്നത്? ആരാണ് psc നിയമനത്തിന്റെ പേരിൽ കള്ളം പറയുന്നത്? ഈ കൊറോണ കാലത്തും നൂറ് കണക്കിന് ചെറുപ്പക്കാരുടെ ജോലി എന്ന സ്വപ്നം ആയിരുന്ന 18 യിൽ പരം റാങ്ക് ലിസ്റ്റുകളാണ് കാലാവധി നീട്ടാതെ നിങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടത് . അവരുടെ കണ്ണുനീരിന് ആര് സമാധാനം പറയും.? ഒടുവിൽ psc ഉദ്യോഗാർഥികൾ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു എന്ന പേരിൽ അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു സമര മുഖത്തുള്ള പാവം ഉദ്യോഗാർത്ഥികളെ നിങ്ങൾ. വിരട്ടുകയാണ്.. എങ്ങനെയാണ് psc വഴി നിയമിക്കേണ്ട ഡിപ്പാർട്ട്‌മെന്റ് ഒഴിവുകളിൽ റാങ്ക് ലിസ്റ്റ് നിലനിൽകവേ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നത്….? ലൈബ്രറി കൗൺസിലിലും, യുവജനക്ഷേമ ബോർഡിലും,sc st ബോർഡിലും ,CDITലും റാങ്ക് ലിസ്റ്റ് നിലനിൽക്കവേ അവരെ നിയമിക്കാതെ പാർട്ടിക്കാരെ പുറം വാതിലിലൂടെ നിയമിച്ചപ്പോൾ നിങ്ങൾ എന്ത് ചെയ്തു..?
2011 മുതൽ 16 വരെ5 വർഷം കൊണ്ട് 1,58,680 പേർക്ക് psc നിയമനം UDF നൽകിയപ്പോൾ 11 തവണ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയപ്പോൾ നിങ്ങൾ എത്ര നൽകി?
ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ട kseb യിൽ 3 വർഷമായി ഒറ്റ ഫ്രഷ് വാക്കൻസി പോലുമില്ല.കാരണം എന്ത്?

80 പൊതുമേഖലാ സ്ഥാപനങ്ങളിൽ വരുന്ന ഒഴിവുകൾ ഇതുവരെയും psc ക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.. HSA അധ്യാപക ഒഴിവുകളിൽ നിങ്ങൾ എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്തു?
സ്‌പെഷ്യൽ റൂൾ തയ്യാറാക്കാനുള്ള കാലതാമസം കാരണം മൂന്നോളം വകുപ്പുകളിൽ വാക്കാൻസി വരാത്ത സാഹചര്യം ആര് ഉണ്ടാക്കി? ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ പുതിയ തസ്തിക സൃഷ്‌ടിച്ചിട്ട് എത്ര കൊല്ലമായി?
ചരിത്രത്തിലെ ഏറ്റവും വലിയ റിട്ടയർമെന്റ് 2019-20യിൽ 40,000 ത്തോളം പേർ വിരമിച്ചിട്ട് എത്ര പേർക്ക് നിങ്ങൾക്ക് നിയമനം നൽകി?

ചരിത്രത്തിൽ ആദ്യമായി psc ചോദ്യപേപ്പർ സഖാക്കൾ ചോർത്തി ഒന്നാം റാങ്ക് വരെ നേടിയിട്ടു നിങ്ങൾ എന്ത് ചെയ്തു?
CPO റാങ്ക് ലിസ്റ്റിന്റെ കണക്ക് പറഞ്ഞ ചെയർമാൻ ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയ LGS LDC എന്നിവയുടെ ഇപ്പോഴത്തെ നിയമന വിവരത്തെ താരതമ്യം ചെയ്യാൻ തയ്യാറാകാത്തത് എന്ത്?
ചോദ്യം ചോദിക്കുന്നവരോട് ബക്കറ്റിൽ വാക്കൻസി വെച്ചിട്ടില്ലായെന്നു ചെയർമാൻ പരിഹസിക്കുമ്പോൾ പിന്നെ ഇവർ ആരോടാണ് ഇതെല്ലാം പറയേണ്ടത്?
ആശ്രിത നിയമനത്തിന്റെ മറവിൽ നിങ്ങൾ എത്ര ലിസ്റ്റുകൾ അട്ടിമറിച്ചു?
ചോദ്യങ്ങൾ ചോദിക്കുന്നവർ നിങ്ങളുടെ ശത്രുക്കൾ ആണെങ്കിൽ കേരളത്തിൽ നിങ്ങൾക്ക് ശത്രുക്കൾ വർദ്ധിച്ചു കൊണ്ടേയിരിക്കും.. പ്രതികരിക്കുന്നവരെ ജയിലിൽ ഇടാനാണ് ഭാവമെങ്കിൽ ജയിലു കൾ പലത് കേരളത്തിൽ ഇനിപണിയേണ്ടിയും വരും. .അഡ്വഃബി.ആര്‍.എം.ഷഫീര്‍(കെപിസിസി മാധ്യമ സമിതിയംഗം )

Back to top button
error: