രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറില്‍ പുതിയ 64,531 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ 64,531 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 27,67,274 ആയി.

ഇതില്‍ നിലവില്‍ 6,76,514 പേര് മാത്രമാണ് ചികില്‍സയിലുള്ളത്. 20,37,871 പേര്‍ രോഗമുക്തരായി. പുതിയ 1092 മരണമടക്കം 52,889 പേരാണ് ഇതുവരെ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ 3,17,42,782 സാംപിളുകളാണ് പരിശോധിച്ചത്. ഇതില്‍ 8,01,518 സാംപിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചവയാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

കൊറോണ വൈറസിന് എപ്പോഴും മാറ്റങ്ങള്‍ സംഭവിക്കാറുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിലുള്ള വൈറസിനേക്കാളും പത്തു മടങ്ങ് ശക്തമായ വൈറസാണ് മലേഷ്യയില്‍ മൂന്നുപേരില്‍ കണ്ടെത്തിയതെന്നും സംഘടന വ്യക്തമാക്കുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version