NEWS

കോവിഡിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന,കോവിഡ് യുവാക്കളിൽ പടർന്നു പിടിക്കുന്നു

കോവിഡ് യുവാക്കളിൽ പടർന്നു പിടിക്കുകയാണെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് .കൊറോണ വൈറസിന്റെ പ്രധാന വാഹകർ യുവാക്കൾ ആണത്രേ .രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിൽ യുവാക്കൾ ആണത്രേ പ്രധാന രോഗ വാഹകർ .

ഏഷ്യയിൽ വിവിധ രാജ്യങ്ങളിൽ ആദ്യഘട്ടത്തിൽ കോവിഡ് കുറവായിരുന്നു .എന്നാൽ സമീപ ആഴ്ചകളിൽ ഇത് വല്ലാതെ കൂടി .അതും യുവാക്കളിൽ .ഫെബ്രുവരി 24 മുതൽ ജൂലൈ 24 വരെയുള്ള കാലയളവിൽ 20 വയസു മുതൽ 40 വയസു വരെയുള്ളവരുടെ രോഗ ബാധയിൽ വൻ വർധന ഉണ്ടായെന്നു പഠനങ്ങൾ തെളിയിക്കുന്നു .ഇവർ രോഗവ്യാപനത്തിനു കാരണമാകുന്നതാണ് കണ്ടെത്തിയിട്ടുണ്ട് .

ഓസ്‌ട്രേലിയ ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ സമീപ ആഴ്ചയിൽ രോഗബാധിതർ ആയവരിൽ ഭൂരിഭാഗവും യുവാക്കളാണ് .ജപ്പാനിൽ സമീപകാലത്ത് ഉണ്ടായ രോഗികളിൽ 65 ശതമാനവും യുവാക്കൾ ആണ് .

ചെറുപ്പക്കാരായ രോഗികൾ രോഗലക്ഷണങ്ങൾ അങ്ങിനെ പ്രകടിപ്പിക്കാറില്ല .ഈ പശ്‌ചാത്തത്തിലാണ് രോഗ വ്യാപനം വർധിക്കുന്നത് .

Back to top button
error: