അമ്മയെ കുത്തുന്നതിന് മുമ്പ് എന്നെ ആക്രമിച്ചു, ലിൻസിയുടെ ക്രൂരത വിവരിച്ച് ഭർത്താവ്

നിരണം കൊമ്പശ്ശേരിയിൽ ഭർതൃ മാതാവിനെ കുത്തിക്കൊന്ന മരുമകൾ മകനായ ഭർത്താവിനെയും ആക്രമിച്ചതായി വെളിപ്പെടുത്തൽ. അമ്മയെ കുത്തുന്നതിനു മുമ്പ് ലിൻസി തന്നെ ആക്രമിച്ചതായി ഭർത്താവ് ബിജി പറയുന്നു.

തിങ്കളാഴ്ച ഡോക്ടറെ കണ്ട് മടങ്ങും വഴി ബിജിയും ലിൻസിയും തമ്മിൽ വഴക്കായി. വീട്ടിൽ എത്തിയിട്ടും വഴക്ക് തുടർന്നു. പിന്നാലെ ലിൻസി ബിജിയെ ആക്രമിക്കുക ആയിരുന്നു.ഇത് തടയാൻ ചെന്ന കുഞ്ഞൂഞ്ഞമ്മയെ ലിൻസി കുത്തി. കത്രിക കൊണ്ടായിരുന്നു ആക്രമണം.

ലിൻസി പതിവായി വീട്ടിൽ വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് ബിജി മൊഴി നൽകി. വഴക്ക് പതിവായതോടെ അയൽവാസികളും ശ്രദ്ധിക്കാതായി. ലിൻസിയുടെ ആക്രമണത്തിൽ ബിജിക്ക് പരിക്കേറ്റിരുന്നു. ലിൻസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version