മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി -ആയിഷ സുൽത്താന ആദ്യ അഭിമുഖം-വീഡിയോ

കോവിഡ് മൂലം സിനിമയില്ലാതെ വരണ്ടു ഉണങ്ങിയ ഭൂമികയിലേക്കു ലക്ഷദ്വീപിന്റെ തണുപ്പേറുന്ന കടൽക്കാറ്റിന്റെ സുഖവുമായി ഒരു പുതുചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു…
ലഗൂണുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ലക്ഷദ്വീപിന്റെ മനോഹാരിത ഒപ്പിയെടുത്ത് കൊണ്ട് പിറക്കാൻ പോകുന്ന ലക്ഷദ്വീപിന്റേതായ ഒരു സിനിമ…
ഇന്ത്യയുടെ ഭാഗമായ ലക്ഷദ്വീപിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ലക്ഷദ്വീപിന്റെ സ്വന്തം പുത്രി സംവിധാനം ചെയ്യുന്നു… “FLUSH”
ലക്ഷദ്വീപ്ന്റെ ചരിത്ര ഏടുകളിലൂടെ സഞ്ചരിയ്ക്കുന്ന ഈ ചിത്രം ഒരുക്കുന്നത് നവാഗതയായ ഒരു യുവ സംവിധായിക ആണ്. നിരവധി സിനിമകളിൽ ലാൽജോസ് നോടൊപ്പം പ്രവർത്തിച്ചു പരിചയമുള്ള ഈ യുവ സംവിധായികയുടെ പേര് ആയിഷ സുൽത്താന. അവസാനമായി സഹസംവിധായിക ആയി പ്രവർത്തിച്ചത് സൂപ്പർ ഹിറ്റ്‌ ചിത്രം കെട്യോളാണ് എന്റെ മാലാഖ യിലും. ഫ്ലഷ് ന്റെ ടൈറ്റിൽ ലുക്കിൽ ഒറ്റ നോട്ടത്തിൽ കടൽ എന്ന് തോന്നുമെങ്കിലും അതിൽ ഒളിച്ചിരിക്കുന്ന പെണ്ണുടൽ ശ്രദ്ധിയ്ക്കപ്പെട്ടു കഴിഞ്ഞു.

അഭിമുഖം -വീഡിയോ

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version