NEWS

ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെ ഇനി പിഎസ്‌സിയുടെ അഗ്നിപരീക്ഷ

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷകള്‍ ഇനിമുതല്‍ രണ്ടുഘട്ടം. ആദ്യഘട്ടത്തില്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തി ഇതില്‍ വിജയിക്കുന്നവര്‍ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ അറിയിച്ചു.

അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്‌കരണം ബാധകമാവുക. പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവര്‍ മികവുള്ളവരാകുമെന്നും കഴിവുള്ളവര്‍ നിയമനത്തിന് യോഗ്യത നേടുമെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.

പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. സ്‌ക്രീനിങ് ടെസ്റ്റിലെ മാര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. അതേസമയം, മെയിന്‍ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങള്‍ ഉണ്ടാകും.

നീട്ടിവെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍ നടത്താനാണ് തീരുമാനം. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. നേരത്തെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നല്‍കിയിട്ടുണ്ട്. കെ.എ.എസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Back to top button
error: