ഒടുവിൽ മനേകാ ഗാന്ധിക്കും കാര്യം മനസിലായി ,മലപ്പുറത്തെ വാഴ്ത്തി മനേകാ

വിമാനാപകടത്തിൽ മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തിന് മനേകാ ഗാന്ധിയുടെ പ്രശംസ .രക്ഷാപ്രവർത്തനം വിശദീകരിച്ച് മൊറയൂർ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി അബ്ബാസ് മനേകാ ഗാന്ധിക്ക് കത്തയച്ചിരുന്നു .ഇതിനുള്ള മറുപടിയിലാണ് മനേകാ മലപ്പുറത്തെ വാഴ്ത്തുന്നത് .

വിമാനാപകട സമയത്ത് അത്ഭുതപ്പെടുത്തുന്ന രക്ഷാപ്രവർത്തനം ആണ് മലപ്പുറത്തെ ജനങ്ങൾ നടത്തിയതെന്ന് മനേകാ ഗാന്ധി നിരീക്ഷിച്ചു .ഇത്തരത്തിലുള്ള മനുഷ്യത്വം മലപ്പുറംകാരിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നുണ്ടെന്നും മനേകാ ഗാന്ധി വിശദീകരിച്ചു .

നേരത്തെ ആന സ്‌ഫോടക വസ്തു കഴിച്ച്‌ മരിച്ച സംഭവത്തിൽ മനേകാ ഗാന്ധി മലപ്പുറത്തെ കുറ്റപ്പെടുത്തിയത് വിവാദമായിരുന്നു .പാലക്കാട് ആണ് സംഭവം നടന്നതെങ്കിലും മനേകാ ഗാന്ധി മലപ്പുറത്തെ ആക്ഷേപിക്കുക ആയിരുന്നു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version