TRENDING

ജോൺ ഡെൻവറിന്റെ പാട്ടും, വെസ്റ്റ് വിർജീനിയയും -അനു കാമ്പുറത്തിന്റെ ട്രാവലോഗ്

ജോൺ ഡെൻവറിന്റെ പാട്ടിലൂടെയായിരുന്നു വെസ്റ്റ് വിർജീനിയ കുറിച്ച് അദ്യമായി കേൾക്കുന്നത്. ആ സമയത്തു വെസ്റ്റ് വിർജീനിയ അമേരിക്കയിൽ ആണെന്ന് പോലും അറിയിലായിരുന്നു.. എന്നാലും മനസ്സിൽ ആ ചിത്രം മായാതെ കിടന്നു.. പക്ഷെ അമേരിക്കയിൽ എത്തിയതിൽ പിന്നെ “ Country roads take me home” എന്ന വരികൾ കേൾക്കുമ്പോൾ ഓര്മ വരുന്നതു നമ്മുടെ നാടും വീടും തന്നെ..

എപ്പോ കേട്ടാലും ഒരു നൊസ്റ്റാൾജിയ തോന്നിപ്പിക്കുന്ന ആ പാട്ടിലെ വെസ്റ്റ് വിർജീനിയ ഞാൻ കഴിഞ്ഞ ആഴ്ച കണ്ടു.. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഭൂപ്രകൃതി.. എങ്ങോട്ടു നോക്കിയാലും പച്ച പുതപ്പിച്ചത് പോലെ തോന്നിപ്പിക്കുന്ന മലനിരകൾ.. ജോൺ ഡെൻവറിന്റ വരികൾ പോലെ തന്നെ”Almost heaven, West Virginia
Blue Ridge Mountains, Shenandoah River”
വെസ്റ്റ് വിർജീനിയയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് അട്ട്രാക്ഷൻസ് ആണ് ന്യൂ റിവർ ഗോർജ് ബ്രിഡ്ജ്.. വെസ്റ്റേൺ ഹെമിസ്‌ഫെറിലെ ഏറ്റവും നീളമുള്ള സിംഗിൾ ആർച്ച്‌ ബ്രിഡ്ജ് – 3030′. ആർച്ച്‌ ലെങ്ങ്ത്‌ – 1700′. എഞ്ചിനീയറിംഗ് മാസ്റ്റർപിഎസുകളിൽ ഒന്ന്. ഈ ബ്രിഡ്ജിനോട് ചേർന്ന് ഒരുപാടു മനോഹരമായ ഹൈക്കിങ് ട്രയലുകൾ ഉണ്ട്.. അതിൽ ഏറ്റവും പോപ്പുലർ ആയ ലോങ്ങ് പോയിന്റ് ട്രയിലൂടെയുള്ള ഒരു കുഞ്ഞു ഹൈക്കിങ് ആണ് ഈ വ്ലോഗിൽ.. അത് മാത്രമല്ല കുട്ടികൾക്കൊപ്പം ഹൈക്കു ചെയുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ഇവയെ കുറിച്ചൊക്കെ കാണാം വ്ലോഗിൽ. ഹൈക്കിങ്ങിന്റെ അവസാനമുള്ള കാഴ്ച വാക്കുകൾക്കു അപ്പുറം ആണ്.. ബാക്കി കാഴ്ചകൾ വ്ലോഗിൽ ഉണ്ട്.
State – West Virginia, USA
Nearest Airport – Charleston, WV
Sound Effect Credits – BurghRecords
Enjoy the scenic views.

https://www.facebook.com/media/set/?set=a.2439406333025683&type=3

Back to top button
error: