NEWS

നാടിനാവശ്യമായ പദ്ധതികൾ എതിർപ്പിന്റെ പേരിൽ ഉപേക്ഷിക്കില്ല:മുഖ്യമന്ത്രി

നാടിനാവശ്യമായ പദ്ധതികൾ എതിർപ്പിന്റെ പേരിൽ ഉപേക്ഷിക്കില്ലെന്നും കേരളത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള സംരംഭങ്ങൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞു.

വൈദ്യുതി ബോർഡിന്റെ 13 സബ്‌സ്റ്റേഷനുകളുടെ ഉത്‌ഘാടനവും തലശ്ശേരി 220കെ വി സബ്‌സ്റ്റേഷന്റെ നിർമാനോത്ഘടനവും വീഡിയോ കോൺഫറൻസ് വഴി ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകദേശം 280 കോടിയുടെ പദ്ധതികളാണ് അദ്ദേഹം നാടിനു സമർപ്പിച്ചത്.

ഓഖി, പ്രളയകാലം, കോവിഡ് മഹാമാരി തുടങ്ങിയ സമയത്തു സമയബന്ധിതമായി ഇടപെടുന്ന കെ എസ് ഇ ബി യുടെ ജീവനക്കാരെ അഭിനന്ദിച്ച മുഖ്യമന്ത്രി ഇത് നാടിനു മാതൃകയാണെന്നും പറഞ്ഞു.
സൗരോർജോല്പാദനത്തിൽ എല്ലാവരും പങ്കാളികളാവണമെന്നാവശ്യപ്പെട്ട അദ്ദേഹം കേരളത്തിലെ ഓരോ വീടും വൈദ്യുതോല്പാദനകേന്ദ്രമാകണമെന്നും നിർദേശിച്ചു.
കെ എസ് ഇ ബിയുടെ പ്രവര്ത്തനങ്ങൾക്കു നാടിന്റെയാകെ പിന്തുണയുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി അധ്യക്ഷനായിരുന്നു.

എല്ലാർക്കും വൈദ്യുതിയെത്തിച്ചു സമ്പൂർണ വൈദ്യുതീകരണം നടത്തിയത് വലിയമുന്നേറ്റമായി കാണാവുന്നതാണെന്നു മന്ത്രി പറഞ്ഞു.
പ്രസരണമേഖലയിലെ മുന്നേറ്റം നാടിനാകെ പ്രയോജനകരമാണെന്നു പറഞ്ഞ മന്ത്രി പ്രളയകാലത്തെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

വിവിധ കേന്ദ്രങ്ങളിലായി മന്ത്രിമാർ, എം എൽ എ മാർ, എം പിമാർ, മേയർമാർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പവർ സെക്രട്ടറി ശ്രീ ദിനേശ് അറോറ, കെ എസ് ഇ ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രീ എൻ എസ് പിള്ള, ഡയറക്ടർമാരായ ഡോ, വി ശിവദാസൻ, ഡോ. രാജൻ പി, ശ്രീ സുകു ആർ, ശ്രീമതി മിനി പി ജോർജ്, ചീഫ് എഞ്ചിനീയർ ശ്രീ ബി പ്രദീപ്‌ തുടങ്ങിയവർ സംബന്ധിച്ചു.

Back to top button
error: