പിണറായിയുടെ ഭരണം മാറാൻ ജനം ആഗ്രഹിച്ച് തുടങ്ങി :എ കെ ആന്റണി

പിണറായി വിജയൻറെ ഭരണം മാറാൻ ജനം ആഗ്രഹിച്ച് തുടങ്ങിയെന്നു കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി .സംസ്ഥാനത്ത് കോൺഗ്രസിനും യു ഡി എഫിനും അനുകൂലമായ രാഷ്ട്രീയ സാഹചര്യം ആണുള്ളത് .അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ ജയം സുനിശ്ചിതമാണെന്നും ആന്റണി കൂട്ടിച്ചേർത്തു .കൊല്ലം ഡി സി സി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു എ കെ ആന്റണി .

ആദ്യ ലക്‌ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആണെന്ന് ആന്റണി പറഞ്ഞു .ഇതിനായി പാർട്ടി പ്രവർത്തകർ ഇപ്പോൾ തന്നെ സജ്ജരാകണം .വാർഡ് തലം മുതൽ പാർട്ടിയിൽ ഐക്യം ശക്തിപ്പെടുത്തണം .ഒരു തർക്കവും നീണ്ടു പോകാൻ അനുവദിക്കാതെ പാർട്ടി ഫോറങ്ങളിൽ ചർച്ച നടത്തി പരിഹരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version