കസ്റ്റഡിയിലെടുത്തയാളെ തൂങ്ങിമരിച്ച നിലയിൽ  കണ്ടെത്തിയ സംഭവം;  ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

തിരുവനന്തപുരം: ഫോർട്ട് പോലീസ്  കസ്റ്റഡിയിൽ എടുത്തയാളെ സ്റ്റേഷനിലുള്ള  ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക്(സിറ്റി) നിർദ്ദേശം നൽകി.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്   സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 

ഞായറാഴ്ച വൈകിട്ട്  ഫോർട്ട് പോലീസ് കസ്റ്റഡിയിൽ എടുത്ത കരിമഠം സ്വദേശി അൻസാരിയെയാണ്  തൂങ്ങിമരിച്ച നിലയിൽ രാത്രി കണ്ടെത്തിയതെന്ന് വാർത്തകളിൽ പറയുന്നു.  കേസ് സെപ്റ്റംബറിലെ സിറ്റിംഗിൽ  പരിഗണിക്കും. 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version