NEWS

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആകും ,നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പെൺകുട്ടികളുടെ വിവാഹ പ്രായം മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം .സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ സൂചന നൽകിയിരുന്നു .ആൺകുട്ടികൾക്ക് സമാനമായി പെൺകുട്ടികൾക്കും വിവാഹ പ്രായം 21 ആക്കാനാണ് നീക്കം .

മാതൃമരണ നിരക്കും ഗർഭാവസ്ഥയിലെ പ്രശ്നങ്ങളും കുറയ്ക്കാനാണ് വിവാഹപ്രായം ഉയർത്തുന്നത് .ജയാ ജെയ്‌റ്റിലി അധ്യക്ഷയായ സമിതി ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കും .1929 ലെ ശാരദ ആക്ട് പ്രകാരം വിവാഹ പ്രായം 15 ആയിരുന്നു .1978ൽ പെൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കി .വിവാഹപ്രായം ഇനിയും ഉയർത്തണമെന്ന് മന്ത്രിസഭയിൽ തന്നെ അഭിപ്രായമുണ്ട് .ധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവർ പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കണം എന്ന പക്ഷക്കാരാണ് .

ശൈശവ വിവാഹങ്ങൾക്ക് ഒത്താശ ചെയ്യുന്നവർക്കുള്ള ശിക്ഷ ഉയർത്തിയിരുന്നു .2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വർഷം തടവും 7 ലക്ഷം രൂപ പിഴയും എന്നാക്കി ഉയർത്തും .

Back to top button
error: