സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുമ്പെ ശമ്പളം

ഓണത്തിന് മുമ്പ് ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ .ഈ മാസം അവസാന നാളുകളിൽ ആണ് ഓണം .അതുകൊണ്ടാണ് നേരത്തെ ശമ്പളം നല്കാൻ തീരുമാനിച്ചത് .24 മുതൽ ശമ്പളം വിതരണം ചെയ്യാനാണ് തീരുമാനം .20 മുതൽ തന്നെ സർക്കാർ ജീവനക്കാർക്കുള്ള പെൻഷനും വിതരണം ചെയ്യും .

പൊതു വിപണിയെ ഉണർത്തുക എന്ന ലക്‌ഷ്യം കൂടി സർക്കാരിനുണ്ട് .കോവിഡ് മൂലം വിപണി തളർന്നു കിടക്കുകയാണ് .ശമ്പളം നേരത്തെ നൽകുക വഴി ഓണ വിപണി സജീവമാകും .സർക്കാരിന് നികുതി വരുമാനവും കൂടും .

ഓഗസ്ററ് മാസത്തെ ശമ്പളം സാധാരണ രീതിയിൽ സെപ്റ്റംബറിൽ ആണ് വിതരണം ചെയ്യുക .എന്നാൽ ഇത്തവണ ഓണം വരുന്നത് ഓഗസ്റ്റ് അവസാനത്തിലായതിനാലാണ് നേരത്തെ ശമ്പളം വിതരണം ചെയ്യാൻ തീരുമാനിച്ചത് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version