TRENDING

കോൺഗ്രസും ബിജെപിയും രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു ,കങ്കണയുടെ വെളിപ്പെടുത്തൽ

തന്നെ രാഷ്ട്രീയത്തിലേക്ക് കോൺഗ്രസും ബിജെപിയും ക്ഷണിച്ചുവെന്നു ബോളിവുഡ് താരം കങ്കണ റണൗട്ട് .എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്ന് കങ്കണ പറയുന്നു .ഗ്യാങ്‌സ്റ്റർ എന്ന തന്റെ ആദ്യ ചിത്രം മുതൽ തന്നെ രാഷ്ട്രീയക്കാരിൽ നിന്ന് വാഗ്ദാനങ്ങൾ ഉണ്ടായിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തി .

കടുത്ത മോഡി ആരാധിക ആണ് കങ്കണ ,”മോദിജിയോടുള്ള എന്റെ ആരാധന കണ്ട് ഞാൻ രാഷ്ട്രീയത്തിൽ ചേരുമോ എന്ന് പലരും കരുതുന്നു .എന്നാൽ ഞാൻ രാഷ്ട്രീയത്തിലേക്ക് ഇല്ല .എന്റെ മുത്തച്ഛൻ 15 കൊല്ലം കോൺഗ്രസ്സ് എംഎൽഎ ആയിരുന്നു .എനിക്കും കോൺഗ്രസിൽ നിന്ന് വാഗ്‌ദാനം ഉണ്ടായിരുന്നു .”

“മണികർണികയ്ക്ക് ശേഷം ബിജെപിയും എന്നെ സമീപിച്ചു .എന്നാൽ ഞാൻ എന്റെ ജോലിയെ വല്ലാതെ സ്നേഹിക്കുന്നു .രാഷ്ട്രീയം എന്റെ തട്ടകമല്ല .ഞാൻ ഒരു സ്വതന്ത്ര ചിന്താഗതിക്കാരിയാണ് “-കങ്കണ കൂട്ടിച്ചേർത്തു .

Back to top button
error: