ആയിഷ സുൽത്താനയുടെ ആദ്യചിത്രം ഫ്ലഷിന്റെ പോസ്റ്റർ പുറത്ത്

മലയാള സിനിമയിൽ മറ്റൊരു വനിതാ സംവിധായിക കൂടി .ഏറെക്കാലം സംവിധാന സഹായി ആയി പ്രവർത്തിച്ച ആയിഷ സുൽത്താന ആണ് സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത് .ഫ്ലഷ് എന്നാണ് ചിത്രത്തിന്റെ പേര് .സംവിധായകൻ ലാൽ ജോസിന്റെ അസിസ്റ്റന്റ് ആയി ആയിഷ പ്രവർത്തിച്ചിരുന്നു .ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ലാൽ ജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത് .

“എന്റെ സംവിധാന സഹായിയായി എത്തിയ ഒരാൾ കൂടി സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെൺകുട്ടിയാണ്. ആയിഷ സുൽത്താനയെന്ന ലക്ഷദ്വീപുകാരി. ആയിഷയുടെ ചിത്രം ഫ്ലഷിന്റെ പോസ്റ്റർ ഏറെ സന്തോഷത്തോടെ പങ്ക് വക്കുന്നു .

കാഴ്ചയിൽ കടൽ പോലെ ആകെ ഇളകി മറിയുമെങ്കിലും മനസ്സിന്റെ ആഴങ്ങളിൽ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയുന്ന സ്ത്രീകളധികവും. കടൽ ശരീരം കണ്ടെത്തിയ ആർട്ടിസ്റ്റിന് അഭിനന്ദനങ്ങൾ. ആയിഷയുടെ സംരഭത്തിൽ ലക്ഷദ്വീപ് ഭരണകൂടവും കൈകോർക്കുന്നുണ്ട്. എവർക്കും ആശംസകൾ.”. പോസ്റ്റർ പങ്കുവച്ച് ലാൽ ജോസ് കുറിച്ചു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version