രാജ്യത്തെ മികച്ച എംഎൽഎമാരിൽ വി ടി ബൽറാമും

രാജ്യത്തെ മികച്ച അമ്പത് എംഎൽഎമാരുടെ പട്ടികയിൽ ഇടം പിടിച്ച് വി ടി ബൽറാം .ഏഷ്യ പോസ്റ്റ് നടത്തിയ സർവേയിലാണ് വി ടി ബൽറാം മികച്ച എംഎൽഎമാരുടെ പട്ടികയിൽ ഇടം പിടിച്ചത് .കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം നേടുന്ന ഏക എംഎൽഎയും ബൽറാം ആണ് .

ജനപ്രീതി ,പ്രതിബദ്ധത ,പ്രവർത്തനശൈലി ,എംഎൽഎ ഫണ്ടിന്റെ ഉപയോഗം ,പ്രതിച്ഛായ ,സാമൂഹിക ഇടപെടൽ ,ജനങ്ങൾക്കിടയിൽ ഉള്ള സ്വാധീനം തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നു സർവേ .

രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നാണ് 50 എംഎൽഎമാരെ തെരഞ്ഞെടുത്തത് .ബാസിഗർ എന്ന വിഭാഗത്തിലാണ് ബൽറാം തെരഞ്ഞെടുക്കപ്പെട്ടത് .അവസാന റൗണ്ടിൽ 150 എംഎൽഎമാർ ആണ് ഉണ്ടായിരുന്നത് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version