NEWS

പിണക്കം ഇണക്കമായി ,ഒലി വിളിച്ചു നരേന്ദ്ര മോദിയെ

സ്വാതന്ത്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടി ഒരു ഫോൺ വിളിയെത്തി .അത് മറ്റാരുമായിരുന്നില്ല നേപ്പാൾ പ്രാധാനമന്ത്രി കെ പി ശർമ്മ ഒലിയായിരുന്നു .നിരവധി രാഷ്ട്രത്തലവന്മാർ സ്വാതന്ത്ര്യ ദിനത്തിൽ നരേന്ദ്ര മോദിയെ വിളിച്ചിരുന്നു .എന്നാൽ അതിൽ വേറിട്ടൊരു ശബ്ദം ആയിരുന്നു കെ പി ശർമ്മ ഒലിയുടേത് .

അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷം ഇതാദ്യമായി ആയിരുന്നു രണ്ടു രാഷ്ട്രത്തലവന്മാരും പരസ്പരം സംസാരിക്കുന്നത് .പത്ത് മിനുട്ടിൽ കൂടുതൽ ഇരുവരും സംസാരിച്ചു .പിന്നാലെ നേപ്പാൾ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മോഡി ട്വീറ്റ് ചെയ്തു .

ഇന്ത്യയുമായി മികച്ച ഉഭയകക്ഷി ബന്ധമാണ് നേപ്പാൾ ആഗ്രഹിക്കുന്നതെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം അറിയിച്ചു .ഉഭയകക്ഷി ചർച്ചകൾ നടത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന പദ്ധതികളുടെ അവലോകനം അടുത്ത ദിവസം തന്നെ നടക്കും .

ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം തയ്യാറാക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത നഷ്ടമായത് .ഇതിനായി നേപ്പാൾ പ്രത്യേക ബിൽ പാസാക്കുകയും ചെയ്തിരുന്നു .

Back to top button
error: