NEWS

ഞാനുമുണ്ട് കൂടെ ,ധോണിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് റൈന

മുൻ ഇന്ത്യ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ സുരേഷ് റെയ്നയും വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചു .ധോണിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്‌ റെയ്‌നയുടെ വിടവാങ്ങൽ .2005 ൽ ശ്രീലങ്കക്ക് എതിരായ ഏകദിനത്തിൽ ആണ് റെയ്‌ന അരങ്ങേറിയത് .2018 ൽ ആണ് ഒടുവിൽ ഇന്ത്യക്കായി കളിച്ചത് .

“:മഹേന്ദ്ര സിങ് ധോണി ,നിങ്ങൾക്കൊപ്പം കളിയ്ക്കാൻ സാധിച്ചത് മികച്ച അനുഭവം ആയിരുന്നു .അഭിമാനത്തോടെ ഈ യാത്രയിൽ നിങ്ങൾക്കൊപ്പം പങ്കു ചേരുന്നു .”സുരേഷ് റൈന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു .

ഐ പി എല്ലിന്റെ ഭാഗമായി ചെന്നൈ സൂപ്പർ കിങ്‌സ് സംഘടിപ്പിക്കുന്ന ക്യാമ്പിൽ ആണ് സുരേഷ് റൈന .സഹതാരങ്ങൾക്കൊപ്പമുള്ള ഫോട്ടോയും റൈന പോസ്റ്റ് ചെയ്തിട്ടുണ്ട് .

Back to top button
error: