NEWS

രാജകീയം ഈ വിട വാങ്ങൽ

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ എംഎസ് ധോണി വിടവാങ്ങൽ പ്രഖ്യാപിച്ചത് നാടകീയമായി .ഇടവേളയ്ക്കു ശേഷം ഐ പി എല്ലിലേക്ക് സജീവമായി രംഗത്തിറങ്ങാൻ പോകുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് എംഎസ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത് .ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിൽ സജീവമായിരിക്കെയാണ് വിടവാങ്ങൽ പ്രഖ്യാപനം .ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ അവസാന പരമ്പര .

ഇൻസ്റ്റാഗ്രാമിൽ ആണ് ധോണി വിടവാങ്ങൽ കുറിപ്പ് പോസ്റ്റ് ചെയ്തത് .”ഇതുവരെ തന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി .ഇന്ന് 7 .29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക .”ഇതായിരുന്നു ധോണിയുടെ സന്ദേശം .

2004 ഡിസംബറിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത് .ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ആയിട്ടാണ് ധോണി വിലയിരുത്തപ്പെടുന്നത് .ഇന്ത്യക്കു ഏകദിന ,ട്വന്റി ട്വന്റി ,ലോകകപ്പുകളും ചാമ്പ്യൻസ് ട്രോഫിയും നേടി തന്ന ധോണി മറ്റാരും കൈവരിക്കാത്ത നേട്ടങ്ങളുടെ ക്യാപ്റ്റൻ ആയി .

Back to top button
error: