NEWS

വനിതകളെ കുറിച്ചുള്ള മോദിയുടെ കരുതൽ ,സമൂഹ മാധ്യമങ്ങളിൽ ചർച്ച

ചെങ്കോട്ടയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാനിറ്ററി പാഡുകളെ കുറിച്ച് നടത്തിയ പരാമർശം ചർച്ചയാകുന്നു .ആർത്തവത്തെ കുറിച്ചുള്ള സാമൂഹിക ഭ്രഷ്ടുകളിൽ നിന്ന് മാറി നടക്കുന്ന പ്രതികരണമാണ് മോദിയിൽ നിന്ന് ഉണ്ടായതെന്നാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ഉയരുന്നത് .

“6000 ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ചു കോടി സ്ത്രീകൾക്ക് ഒരു രൂപക്ക് സാനിറ്ററി പാഡുകൾ ലഭ്യമാക്കി .ഒരു രൂപയ്ക്കാണ് സാനിറ്ററി പാഡുകൾ ലഭ്യമാക്കിയത് .നമ്മുടെ സഹോദരിമാരെ കുറിച്ചും പെണ്മക്കളെ കുറിച്ചും സർക്കാരിന് ശ്രദ്ധയുണ്ട്.അവരുടെ വിവാഹാവശ്യങ്ങൾക്ക് പണം ലഭ്യമാക്കാൻ സമിതികൾ രൂപവൽക്കരിക്കുകയും ചെയ്തു .”ദേശീയ പതാക ഉയർത്തിയതിന് ശേഷമുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു .

സർക്കാർ സ്ത്രീശാക്തീകരണത്തിനു വേണ്ടിയാണു പ്രവർത്തിക്കുന്നത് .സേനാ വിഭാഗങ്ങൾ വനിതകളെ യുദ്ധമുഖത്തേക്ക് പരിഗണിക്കുന്നു .വനിതകൾ ഇപ്പോൾ നേതൃ നിരയിൽ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു .

രാഷ്ട്രത്തലവൻ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ സാനിറ്ററി പാഡുകളെ കുറിച്ചുള്ള പരാമർശം അസാധാരണമാണെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു .യാഥാസ്ഥിതിക ഇന്ത്യയിലെ ആർത്തവത്തെ കുറിച്ചുള്ള മുഖ്യധാരാ പ്രഭാഷണം എന്നാണ് ഒരു സ്ത്രീ ട്വിറ്ററിൽ കുറിച്ചത് .ഇതിനെ പുരോഗമനം എന്നല്ലാതെ എന്താണ് വിളിക്കുക എന്നാണ് ജയാ ജെയ്‌റ്റിലി ട്വിറ്ററിൽ കുറിച്ചത് .

അതേസമയം മോഡി വിമർശകർ സോഷ്യൽ മീഡിയയിലൂടെ തന്നെ ഇതിനു മറുപടിയും നൽകുന്നുണ്ട് .വീണ്ടു എണ്ണവില ഉയർത്താൻ പോകുക ആണോയെന്ന് ഒരാൾ തമാശരൂപേണ കുറിച്ചു ..

Back to top button
error: