NEWS

സ്വപ്നയുടെ സ്വർണപാതയിൽ ബെംഗളൂരുവും ഹൈദരാബാദും ,അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ

സ്വപ്ന സുരേഷും സംഘവും സ്വർണക്കടത്ത് നടത്തിയത് തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടി മാത്രമല്ലെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു .ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങൾ വഴിയും നയതന്ത്ര റൂട്ടിൽ സ്വപ്ന സുരേഷും സംഘവും സ്വർണം കടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു .

ഇവിടങ്ങളിൽ ഇറക്കിയ സ്വർണം റോഡ് മാർഗം കേരളത്തിൽ എത്തിച്ചുവെന്നാണ് വിവരം .ഇതോടെ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു .ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന സംഘത്തിന്റെ കണ്ണികളാണ് സ്വപ്ന സുരേഷും സംഘവും എന്ന വിവരമാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുള്ളത് .

തിരുവനന്തപുരത്തുള്ള യു എ ഇ കോൺസുലേറ്റിന്റെ പരിധിയിൽ ബെംഗളൂരുവും ഹൈദരാബാദും പെടും .കോൺസുലേറ്റ് നിർമാണത്തിന്റെ പേരിൽ ഹൈദരാബാദിൽ പാർസലുകൾ എത്തിച്ചിരുന്നു .പിന്നാലെ മറ്റു പാഴ്സലുകളിൽ സ്വർണവും കടത്തിയത് സംബന്ധിച്ചാണ് അന്വേഷണം .

2018 മുതൽ സ്വപ്നക്ക് ബെംഗളൂരു ബന്ധങ്ങൾ ഉണ്ട് .അവിടെ നിന്ന് സ്വർണം തിരുവനന്തപുരത്തും മലപ്പുറത്തും കൊണ്ട് വന്നു എന്നാണ് വിവരം .കോഴിക്കോട് നിന്ന് അറസ്റ്റിലായ ചിലരുടെ വീടുകളിലെ സിസിടിവിയിൽ ചില ദിവസത്തെ മാത്രം ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു .ഇത് വീണ്ടെടുത്തതോടെ അന്വേഷണ ഏജൻസികൾക്ക് നിർണ്ണായക വിവരം ലഭിച്ചതായാണ് വിവരം .

Back to top button
error: