NEWS

ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്ക ,സംഘർഷ സാധ്യത

ഇറാന്റെ എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുത്തു .ട്രംപ് ഭരണകൂടത്തിന്റെ ഉപരോധം മറികടന്ന് വെനസ്വെലയിലേക്ക് എണ്ണ കൊണ്ട് പോകുകയായിരുന്നു കപ്പലുകൾ ആണ് അമേരിക്ക പിടിച്ചെടുത്തത് .ആദ്യമായാണ് ഇറാന്റെ എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുക്കുന്നത് .

എതിർപക്ഷത്ത് നിൽക്കുന്ന രണ്ടു രാജ്യങ്ങൾക്ക് മേൽ വലിയ സമ്മർദ്ദം ആണ് അമേരിക്ക ഈ നടപടിയിലൂടെ ചെലുത്തിയിരിക്കുന്നത് .ഉപരോധം നിലവിൽ ഉണ്ടായിരുന്നെങ്കിലും ഇറാന്റെ എണ്ണക്കപ്പലുകൾ പിടിച്ചെടുക്കാൻ അമേരിക്ക ഇത് വരെ തയ്യാറായിരുന്നില്ല .

ആണവ പദ്ധതി അടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ ഉപരോധം .എന്നാൽ സമാധാനപരമായ ആവശ്യങ്ങൾക്കാണ്‌ തങ്ങളുടെ പദ്ധതി എന്നാണ് ഇറാൻ പറയുന്നത് .ഇറാന്റെ എണ്ണ വിറ്റുവരവിൽ നിന്നുള്ള വരുമാനം ഇല്ലാതാക്കാൻ അമേരിക്കൻ നീക്കം .

Back to top button
error: