ആത്മ വിശ്വാസത്തിന്റെ പ്രതീകമായി എസ് പി ബി ,ആരോഗ്യ നില മെച്ചപ്പെട്ടെന്ന് കുടുംബം

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അരരോഗ്യനില മെച്ചപ്പെട്ടെന്ന് കുടുംബം.അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാണെന്ന് ചെന്നൈയിലെ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു .ഇപ്പോൾ ആരോഗ്യനില മുമ്പത്തേതിനേക്കാൾ മെച്ചപ്പെട്ടെന്ന് കുടുംബം വ്യക്തമാക്കുന്നു .

ഗുരുതരാവസ്ഥയിൽ ആയിരുന്നെങ്കിലും പിന്നീട് എസ് പി ബി ആരോഗ്യം തിരിച്ചു പിടിച്ചുകൊണ്ടിരിക്കുകയാണെന്നു മകൻ എസ് പി ചരണും സഹോദരി എസ് പി വസന്തയും പറഞ്ഞു .ഉൽക്കണ്ഠയുടെ ആവശ്യമില്ലെന്നും പിതാവിന്റെ അസുഖം താമസിയാതെ ഭേദമാകുമെന്നും ചരൺ കൂട്ടിച്ചേർത്തു .

കോവിഡ് ബാധിതനായി കഴിഞ്ഞ അഞ്ചിനാണ് എസ് പി ബി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത് .എസ് പി ബി തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version