സമൂഹ മാധ്യമത്തിലൂടെയുള്ള ഒരു മാസത്തെ മാത്രം പരിചയമുള്ള ആളുടെ ക്ഷണമനുസരിച്ച് ഹോട്ടൽ മുറിയിലെത്തിയ പെൺകുട്ടിക്ക് ദാരുണാന്ത്യം

എറണാംകുളം സൗത്തിലെ ഹോട്ടൽ മുറിയിൽ രക്തം വാർന്നു മരിച്ച പത്തൊമ്പതുകാരിക്ക് കേസിലെ പ്രതിയുമായുള്ള ബന്ധം ഒരു മാസത്തേത് മാത്രം.അതും ഫേസ്ബുക്കിലൂടെ .യുവാവിന്റെ ആവശ്യപ്രകാരം തൊഴിൽ അഭിമുഖത്തിന് എന്ന് വീട്ടിൽ പറഞ്ഞാണ് പെൺകുട്ടി കൊച്ചിയിലെത്തിയത് .പിന്നീട് ഇരുവരും ഒരു ഹോട്ടലിൽ മുറിയെടുത്തു .

ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിക്ക് കൂടുതൽ അളവിൽ രക്തം വാർന്നു .കൃത്യമായ സമയത്ത് ഹോട്ടലിൽ എത്തിച്ചിരുന്നെങ്കിൽ പെൺകുട്ടിയെ രക്ഷിക്കാമായിരുന്നു എന്നാൽ ഒരു മണിക്കൂർ വൈകി .

യുവതിയുടെ സമ്മതത്തോടെയുള്ള ബന്ധം ആണ് ഉണ്ടായതെന്ന് പ്രതി ഇരുപത്തിയഞ്ചുകാരനായ എടവനക്കാട് കാവുങ്കൽ ഗോകുൽ പോലീസിനോട് പറഞ്ഞു .പെൺകുട്ടിയെ ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ ഇല്ല എന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് .പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൃത്യമായ വിവരം ലഭിക്കൂ .പ്രതിക്കെതിരെ മനപ്പൂർവമുള്ള നരഹത്യക്ക് ഐപിസി 304 പ്രകാരമാണ് കേസെടുത്തിരിക്കുന്നത് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version