NEWS

മലപ്പുറം കലക്ടറുമായി സമ്പർക്കം മുഖ്യമന്ത്രിയടക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ

മലപ്പുറം കളക്ടർ ഗോപാലകൃഷ്ണനു കോവിഡ് ബാധിച്ചതിനെ തുടർന്ന് സമ്പർക്ക പട്ടികയിലുള്ള മുഖ്യമന്ത്രിയടക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോയി .കരിപ്പൂർ വിമാന അപകടത്തെ തുടർന്നു അവിടെ സന്ദർശിച്ച മുഖ്യമന്ത്രിയടക്കമുള്ളവരുടെ കൂടെ ഗോപാലകൃഷ്ണനുമുണ്ടായിരുന്നു .

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ,മന്ത്രിമാരായ കെ കെ ശൈലജ ,എ സി മൊയ്‌ദീൻ ,ഇ ചന്ദ്രശേഖരൻ ,കെ ടി ജലീൽ ,എന്നിവരും സ്വയം നിരീക്ഷണത്തിൽ പോയി .കരിപ്പൂർ സന്ദർശിച്ച മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തിൽ ഇവരും ഉണ്ടായിരുന്നു .

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയതോടെ നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്ക് മാറ്റം വരുത്തിയിട്ടുണ്ട് .മുഖ്യമന്ത്രി പങ്കെടുക്കേണ്ട തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കും .മറ്റു ജില്ലകളിലും സമാനമായ മാറ്റങ്ങൾ ഉണ്ട് .

ഡിജിപി ലോക്നാഥ് ബെഹ്‌റയും വീട്ടിൽ കഴിയുകയാണ് .ടെസ്റ്റ് ഫലം വന്നതിനു ശേഷമേ അദ്ദേഹം ഓഫിസിൽ എത്തൂവെന്നാണ് അറിയിപ്പ് .

Back to top button
error: