ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം

കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുപ്യാഹ്മണ്യത്തിന്റെ നില അതീവഗുരുതരം .ആശുപത്രി വൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം .

മെഡിക്കൽ ബോർഡിൻെറ നിർദ്ദേശ പ്രകാരം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി .ശ്വസന സഹായിയുടെ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നത് .

കഴിഞ്ഞ അഞ്ചിനാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ഫേസ്ബുക് വീഡിയോയിലൂടെ എസ് പി ബാലഹ്‌സുബ്രഹ്മണ്യം തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത് .അദ്ദേഹത്തിന്റെ ആരോഗ്യനില ഭേദപ്പെടുന്നുവെന്നു ഇന്നലെ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു .എന്നാൽ അർധരാത്രിയോടെ നിലഗുരുതരമാകുകയായിരുന്നു .

16 ഭാഷകളിൽ ആയി നാൽപ്പതിനായിരം പാട്ടുകൾ എസ് പി ബി പാടിയിട്ടുണ്ട് .6 ദേശീയ പുരസ്കാരങ്ങളും നേടി .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version