NEWS

സച്ചിൻ പൈലറ്റിന്റെ നിയമസഭയിലെ ഇരിപ്പിടം ചർച്ചയാകുന്നു ,ഇരിപ്പിടം പ്രതിപക്ഷ ബെഞ്ചിന് സമീപം

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നം താൽക്കാലികമായി അവസാനിച്ചെങ്കിലും നിയമസഭയിലെ സച്ചിൻ പൈലറ്റിന്റെ ഇരിപ്പിടം ചർച്ചയാകുന്നു .പ്രതിപക്ഷ ബെഞ്ചിന് സമീപമാണ് ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട സച്ചിന്റെ ഇരിപ്പിടം .

“ഞാൻ എന്തിനാണ് അതിർത്തിയിൽ ഇരിക്കുന്നത് .പ്രതിപക്ഷ ബെഞ്ചിന്റെ അടുത്തിരിക്കുന്നത് ,കാരണം ഞാൻ യോദ്ധാവാണ് .യോദ്ധാവിനെ മാത്രമേ അതിർത്തിയിലേക്ക് അയക്കൂ .”സച്ചിൻ പൈലറ്റ് പറഞ്ഞു .

പ്രതിസന്ധികൾക്ക് ശേഷം ഇന്നാണ് രാജസ്ഥാൻ നിയമസഭാ സമ്മേളനം കൂടുന്നത് .നിയമസഭയിൽ ഗെഹ്‌ലോട്ട് സർക്കാർ വിശ്വാസ വോട്ട് തേടുമെന്നാണ് റിപ്പോർട്ട് .സച്ചിൻ പൈലറ്റും ഒപ്പമുള്ള എംഎൽഎമാരും ഗെഹ്‌ലോട്ട് സർക്കാരിന് അനുകൂലമായി വോട്ടു ചെയ്യും .

ഇന്നലെ നടന്ന പാര്ലമെന്ററി പാർട്ടി യോഗത്തിൽ സച്ചിൻ പൈലറ്റും എംഎൽഎമാരും പങ്കെടുത്തിരുന്നു .സച്ചിൻ ക്യാമ്പിലുള്ള രണ്ടു എംഎൽഎമാരുടെ സസ്‍പെൻഷൻ കോൺഗ്രസ്സ് ഇന്നലെ പിൻവലിച്ചിരുന്നു .

Back to top button
error: