NEWS

“ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് വിജയിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തകർക്ക് നിദേശങ്ങൾ കൊടുത്തതിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം?”

“ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് വിജയിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തകർക്ക് നിദേശങ്ങൾ കൊടുത്തതിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം?”ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി. ഒരു മാധ്യമ വാർത്തയോട് ഫേസ്ബുക് കുറിപ്പിലൂടെ പ്രതികരിക്കുക ആയിരുന്നു റഹീം.

എ എ റഹീമിന്റെ ഫേസ്ബുക് പോസ്റ്റ്‌ –

കിളി പോയ മനോരമ.

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് വിജയിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തകർക്ക് നിദേശങ്ങൾ കൊടുത്തതിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം? അതിൽ എന്താണ് വാർത്ത?
മറ്റേതെങ്കിലും സംഘടനകളെ ഏൽപ്പിക്കാവുന്ന ജോലി അല്ലല്ലോ അത് ?

നാളിതുവരെയുള്ള എല്ലാ ക്യാമ്പയിനുകളും ഞങ്ങൾ വിജയിപ്പിച്ചത് ഇതു പോലെ നിർദേശങ്ങൾ നൽകിയും ചിട്ടയായ സംഘടനാ പ്രവർത്തനം നടത്തിയും തന്നെയാണ്. മനോരമ വഴി പി ആർ നടത്തിയിട്ടല്ല.

മനോരമ ദിനപ്പത്രത്തിന്റെ പേജുകളിൽ അല്ല, യുവജനതയുടെ ഹൃദയങ്ങളിലാണ് ഡിവൈഎഫ്ഐ ശിരസ്സുയർത്തി നിൽക്കുന്നത്.

കിളി പോയ അവസ്ഥയാണ് ഇന്ന് മനോരമയ്ക്ക്. നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തോരു കഷ്ടമാണ്!!!.

നന്നായി വ്യാജ വാർത്ത എഴുതിയും കോൺഗ്രസ്സ് നേതാക്കൾക്ക് വേണ്ടി
പി ആർ വർക്ക് ചെയ്തും ഫീൽഡിൽ കളം നിറഞ്ഞു കളിച്ചതാണ്.
“ഹാ അതൊക്കെ ഒരു കാലം.
ഇതിപ്പോൾ എത്ര വേഗത്തിലാണ് പാടുപെട്ട് ഉണ്ടാക്കി വിടുന്ന വ്യാജ വാർത്തകൾ സോഷ്യൽ മീഡിയ പൊളിക്കുന്നത്.!!”

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഫാക്ട് ചെക്കിങ് ക്യാമ്പയിനാണ് സോഷ്യൽ മീഡയ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. അച്ചടിച്ച് വിടുന്ന വാർത്ത മുതലാളിയുടെ മേശപ്പുറത്ത് എത്തുന്നതിനു മുൻപ് സോഷ്യൽ മീഡിയ അത്‌ പൊളിച്ചിരിക്കും. വക്ക് പൊട്ടിയ വ്യാജ വാർത്തയാണ് ഇപ്പോൾ മുതലാളി പോലും വായിക്കുന്നത്.

അകെ കിളി പോയ അവസ്ഥ.

 

Back to top button
error: