വിശ്വാസവോട്ട് സത്യത്തിന്റെയും കോൺഗ്രസ്സ് കൂട്ടായ്മയുടെയും വിജയമാകും ,ആത്മവിശ്വാസത്തോടെ അശോക് ഗെഹ്‌ലോട്ട്

വിശ്വാസ വോട്ട് സത്യത്തിന്റെയും കോൺഗ്രസ്സ് കൂട്ടായ്മയുടെയും വിജയമാകുമെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് .ഗെഹ്‌ലോട്ട് സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും .ബിജെപിയുടെ അവിശ്വാസ വോട്ടെടുപ്പിന് എതിരായി കോൺഗ്രസ്സ് വിശ്വാസ വോട്ട് തേടി .

“ഇന്ന് നിയമസഭ ചേരുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ ജനങ്ങളുടെയും കോൺഗ്രസ്സ് എംഎൽഎമാരുടെ കൂട്ടായ്മയുടെയും സത്യത്തിന്റെയും വിജയമാകും .സത്യമേവ ജയതേ “അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു .

പാർലമെന്ററി പാർട്ടി യോഗത്തിൽ ആണ് വിശ്വാസവോട്ട് തേടാൻ കോൺഗ്രസ് തീരുമാനിച്ചത് .നേരത്തെ അവിശ്വാസ പ്രമേയം കൊണ്ട് വരുമെന്ന് ബിജെപി പറഞ്ഞിരുന്നു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version