NEWS

മലപ്പുറം കളക്ടർക്ക് കോവിഡ് ,കലക്ടറേറ്റിലെ 20 ഉദ്യോഗസ്ഥർക്കും കോവിഡ്

മലപ്പുറം കളക്ടർ കെ ഗോപാലകൃഷ്ണന് കോവിഡ് .ആന്റിജൻ പരിശോധനയിൽ ആണ് കോവിഡ് ബാധിച്ചു എന്ന കാര്യം സ്ഥിരീകരിച്ചത് .കളക്ടറെ കൂടാതെ അസിസ്റ്റന്റ് കളക്ടർ ,സബ് കളക്ടർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു .ഇവരെ കൂടാതെ കലക്ടറേറ്റിലെ 20 ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു .

മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീമിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു .ഗൺ മാന് കോവിഡ് സ്ഥിരീകരിച്ചപ്പോഴാണ് അബ്ദുൽ കരീമിനെ ടെസ്റ്റ് ചെയ്തത് .എസ്പിക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ആണ് കളക്ടർ അടക്കമുള്ളവരെ ടെസ്റ്റ് ചെയ്തത് .

കുറച്ചു ദിവസമായി എന്നും ഇരുന്നൂറില്പരം രോഗികൾ മലപ്പുറത്ത് നിന്ന് റിപ്പോർട് ചെയ്യുന്നുണ്ട് .ഈ പശ്ചാത്തലത്തിൽ ആണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട കളക്ടറും ജില്ലാ പോലീസ് മേധാവിയും കോവിഡ് ബാധിതർ ആകുന്നത് .

Back to top button
error: