ഇറാനെ ഒറ്റപ്പെടുത്താൻ ഇസ്‌ലാമിക രാജ്യങ്ങൾ ഇസ്രായേലിനെ കൂട്ടുപിടിക്കുമ്പോൾ

മധ്യപൗരസ്ത്യ ദേശത്ത് ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തെ ഒറ്റപ്പെടുത്താൻ ഇസ്രായേലിനു അറബ് രാജ്യങ്ങളുടെ കൈത്താങ്ങ് .അമേരിക്കൻ മധ്യസ്ഥതയിൽ ആണ് യു എ ഇ – ഇസ്രായേൽ സമാധാന കരാർ നിലവിൽ വരുന്നത് .നയതന്ത്ര വിജയം എന്നാണ് യു എ ഇ കരാറിനെ വിശേഷിപ്പിക്കുന്നത് .എന്നാൽ ലജ്ജാകരം എന്നാണ് ഇറാന്റെ പ്രതികരണം .

ഇറാൻ ഒരു ഭീഷണി ആണെന്നു ഇസ്രയേലും അമേരിക്കയും പണ്ട് മുതലേ പറയുന്നുണ്ട് .ഇറാനെ ഗൾഫ് മേഖലയിൽ ഒറ്റപ്പെടുത്താൻ ഈ രാജ്യങ്ങൾ എന്നും ശ്രമിക്കുന്നുണ്ട് .അവർക്ക് ചൂട്ടു പിടിക്കുകയാണ് ഇപ്പോൾ യു എ ഇ .മറ്റു അറബ് രാജ്യങ്ങളും യു എ ഇ മാതൃക പിന്തുടരുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം .

ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറാസ് ,ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ കരാറിനെ സ്വാഗതം ചെയ്തു .വെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നത് മരവിപ്പിക്കുന്നു എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥകളിൽ ഒന്ന് .എന്നാൽ മരവിപ്പിക്കുന്നു എന്നേയുള്ളൂ റദ്ദാക്കുന്നില്ല .

ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറയുന്നത് തങ്ങളുടെ തീരുമാനം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞത് പ്രകാരം ആണെന്നാണ് .1967 ൽ അറബ് രാജ്യങ്ങളുമായുള്ള യുദ്ധത്തിലാണ് വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഇസ്രായേൽ പിടിച്ചെടുക്കുന്നത് .അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഐക്യരാഷ്ട്ര രക്ഷാ സമിതി ആവശ്യപ്പെട്ടെങ്കിലും ഇസ്രായേൽ തയ്യാറായില്ല .

1978ലെ ക്യാമ്പ് ഡേവിഡ് കരാർ പ്രകാരം വെസ്റ്റ് ബാങ്കിൽ നിന്നും ഗാസയിൽ നിന്നും പടിപടിയായി പിന്മാറാമെന്നു ഇസ്രായേൽ സമ്മതിച്ചു .പിന്നാലെ ഈജിപ്ത് ,ജോർദാൻ എന്നെ രാജ്യങ്ങളുമായി ഇസ്രായേൽ സമാധാന കരാർ ഒപ്പുവച്ചു .പലസ്തീൻ നീറുന്ന പ്രശ്നമായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇസ്രയേലുമായി നയതന്ത്രത്തിനു അറബ് രാജ്യങ്ങൾ തയ്യാറായിരുന്നില്ല .അതിൽ നിന്നുള്ള മാറി നടക്കൽ ആണ് പുതിയ കരാർ .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version