ചരിത്രമെഴുതി നരേന്ദ്രമോഡി ,കൂടുതൽ കാലം പ്രാധാനമന്ത്രി പദത്തിലിരുന്ന കോൺഗ്രസിതര നേതാവ്

ഏറ്റവുമധികം കാലം രാജ്യത്തെ നയിച്ച കോൺഗ്രസിതര നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി .അടൽ ബിഹാരി വാജ്‌പേയിയുടെ റെക്കോർഡ് ആണ് മോഡി തകർത്തത് .2272 ദിവസമാണ് വാജ്‌പേയി ഇന്ത്യ ഭരിച്ചത് ,.ആ റെക്കോർഡ് ആണ് മോഡി ഇന്ന് തിരുത്തിയത് .

ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആണ് .6130 ദിവസമാണ് പ്രധാനമന്ത്രി ആയി നെഹ്‌റു ഇന്ത്യയെ നയിച്ചത് .ഇന്ദിരാ ഗാന്ധിയാണ് രണ്ടാം സ്ഥാനത്ത് .5829 ദിവസം .3656 ദിവസം ഇന്ത്യ ഭരിച്ച മൻമോഹൻ സിങ് ആണ് മൂന്നാം സ്ഥാനത്ത് .ഇക്കാര്യത്തിൽ നാലാം സ്ഥാനമാണ് മോഡിക്കുള്ളത് .

അഞ്ചു വർഷം തികച്ച് പൊതു തെരഞ്ഞെടുപ്പിലൂടെ തുടർച്ചയായി അധികാരത്തിലെത്തിയ മൂന്നാമത്തെ പ്രധാനമന്ത്രിയും നരേന്ദ്ര മോഡിയാണ് .1957ൽ പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തിയ ജവഹർലാൽ നെഹ്‌റു 1962 ലും ജയിച്ചു കയറി .2004 ,2009 വർഷങ്ങളിൽ മൻമോഹൻ സിങ്ങും ജയിച്ചു കയറി .2014 ,2019 തെരഞ്ഞെടുപ്പുകളിൽ മോഡിയും .നാളെ 73 വയസ്സാകുന്ന സ്വതന്ത്ര ഭാരതത്തിൽ ഇതുവരെ 15 പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിൽ 29 മന്ത്രിസഭകളാണ് ഉണ്ടായത് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version