NEWS

കൈകൊടുക്കലുകൾ ,ചിരിച്ച മുഖങ്ങൾ ,ഒടുവിൽ ഗെഹ്‌ലോട്ടും സച്ചിനും മുഖാമുഖം കണ്ടു

നാടകീയ രംഗങ്ങൾക്കൊടുവിൽ രാജസ്ഥാൻ കോൺഗ്രസിൽ പുഞ്ചിരിയുടെയും ഹസ്തദാനത്തിന്റെയും നിമിഷങ്ങൾ .തന്റെ വസതിയിൽ യോഗത്തിനെത്തിയ സച്ചിൻ പൈലറ്റിനെ കൈകൊടുത്താണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്വീകരിച്ചത് .ജൂലൈ മാസത്തിൽ ഗെഹ്‌ലോട്ടിനെതിരെ കലാപവുമായി സച്ചിൻ പുറത്ത് പോയതിനു ശേഷം ഇരുവരും മുഖാമുഖം കണ്ടിട്ടില്ല .മുതിർന്ന പാർട്ടി നേതാക്കൾ ആയ കെ സി വേണുഗോപാൽ ,അവിനാശ് പാണ്ഡെ ,രൺദീപ് സുർജേവാല ,അജയ് സിംഗ് തുടങ്ങി നിരവധി മുതിർന്ന പാർട്ടി നേതാക്കൾ സമാഗമത്തിനു സാക്ഷിയായി .

സച്ചിൻ പക്ഷ എംഎൽ എമാരായ ബന്വാർലാൽ ശർമ്മ ,വിശ്വേന്ദർ സിങ് എന്നിവരുടെ സസ്‍പെൻഷൻ കോൺഗ്രസ്സ് പിൻവലിച്ചു .സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ഇരുവർക്കും എതിരെയുള്ള ആരോപണം .

നാളെ രാജസ്ഥാൻ നിയമസഭാ സമ്മേളനം തുടങ്ങുകയാണ് .സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു .121 എംഎൽഎമാരുടെ പിന്തുണയുള്ള ഗെഹ്‌ലോട്ട് സർക്കാരിന് അവിശ്വാസപ്രമേയം ഭീഷണി ആകില്ലെന്നാണ് റിപ്പോർട്ട് .200 അംഗങ്ങൾ ആണ് രാജസ്ഥാൻ നിയമസഭയിൽ ഉള്ളത് .

Back to top button
error: