
കാസർഗോട്ട് പതിനാറുകാരിയെ കൊന്നത് സ്വന്തം സഹോദരൻ .കാസർഗോഡ് ബ്ലാളിൽ ആണ് സംഭവം .സഹോദരൻ ആൽബിൻ ഐസ്ക്രീമിൽ വിഷം ചേർത്ത് ആൻ മേരിയെ കൊന്നതാണെന്നു പോലീസ് സ്ഥിരീകരിച്ചു .ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്നാണ് ആൻ മേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .തുടർന്ന് ആൻ മേരിക്ക് മഞ്ഞപ്പിത്തം ബാധിച്ചു .ആഗസ്റ്റ് അഞ്ചിന് ആൻ മേരി മരിച്ചു .
ഇരുപത്തിരണ്ടുകാരൻ ആയ സഹോദരൻ ഐസ്ക്രീമിൽ വിഷം ചേർത്താണ് സഹോദരിയെ കൊന്നത് .അച്ഛനും അമ്മയും അടക്കം കുടുംബത്തിലെ എല്ലാവരെയും ഇല്ലാതാക്കാൻ ആയിരുന്നു ആൽബിന്റെ ശ്രമം .അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ് .
രഹസ്യ ബന്ധങ്ങൾക്ക് കുടുംബം തടസമാണെന്നു കരുതിയാണ് പ്രതി കൃത്യം ചെയ്തത് .ആൽബിൻ വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ .
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061