LIFE

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന “രണ്ട്” പൂജ നടന്നു

ഹെവൻലി മൂവീസിന്റെ ബാനറിൽ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി പ്രജീവ് സത്യവ്രതൻ , ഫൈനൽസിനു ശേഷം നിർമ്മിക്കുന്ന ‘രണ്ട്’ എന്ന സിനിമയുടെ പൂജ ഹെവൻലി മൂവീസിന്റെ ഓഫീസിൽ വെച്ച് നടന്നു. പ്രജീവ് സത്യവ്രതന്റെ മാതാവ് പ്രകാശിനിയാണ് ആദ്യദീപം കൊളുത്തിയത്.

സകലമതസ്ഥരും ഒരുമിച്ച് താമസിക്കുന്ന ചെമ്പരിക്ക കവലയിലെ സജീവ സാന്നിധ്യമായ വാവ എന്ന ചെറുപ്പക്കാരനായ നാട്ടുംപുറത്തുകാരന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.

പ്രകാശിനി, പ്രജീവ് സത്യവ്രതൻ , മിനി പ്രജീവ്, റിച്ചാർഡ് ജോൺ സത്യവ്രതൻ , സുജിത് ലാൽ (സംവിധായകൻ), ബിനുലാൽ ഉണ്ണി (തിരക്കഥാകൃത്ത് ) , സതീഷ് മണക്കാട് (ഫിനാൻസ് കൺട്രോളർ), സണ്ണി തഴുത്തല (പ്രൊഡക്ഷൻ കോ – ഓർഡിനേറ്റർ), സിബിചന്ദ്രൻ , ഐശ്വര്യ രാജേന്ദ്രൻ , ദിലീപ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മരാജൻ, ഇന്ദ്രൻസ് , ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , മാല പാർവ്വതി, അനീഷ് ജി മേനോൻ , നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവർ അഭിനയിക്കുന്നു.

ബാനർ – ഹെവൻലി മൂവീസ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, ഛായാഗ്രഹണം – അനീഷ്ലാൽ ആർ എസ് , എഡിറ്റിംഗ് -മനോജ് കണ്ണോത്ത്, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – എം ജയചന്ദ്രൻ , പ്രൊ.. കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചമയം – പട്ടണം റഷീദ്, കല- അരുൺ വെഞാറമൂട്, കോസ്റ്റ്യും – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോ: ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , ഡിസൈൻസ് – ഓൾഡ് മോങ്ക്സ് , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

Back to top button
error: