NEWS

പെട്ടിമുടിയിൽ നിർണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി ,ഒപ്പം ഗവർണറും

പെട്ടിമുടിയിൽ ദുരിതബാധിതരെ പൂർണമായും പുനരധിവസിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ .ഗവർണർക്കൊപ്പം പെട്ടിമുടിയിൽ എത്തിയ മുഖ്യമന്ത്രി അവലോകന യോഗവും നടത്തി .കമ്പനിയുമായി സഹകരിച്ചാവും പുനരധിവാസപ്രവർത്തനങ്ങൾ .ഭൂമി കണ്ടെത്തുന്ന കാര്യത്തിൽ അടക്കം കമ്പനിക്ക് സഹകരിക്കാൻ ആവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .

ദുരന്തത്തിൽ പല കുടുംബങ്ങളിലെയും കുട്ടികൾ ഒറ്റപ്പെട്ടു പോയിട്ടുണ്ട് .ഇവരുടെ പഠനച്ചെലവ് സർക്കാർ വഹിക്കും .അപകടത്തിപ്പെട്ടവരുടെ ചികിത്സാച്ചെലവും സർക്കാർ വഹിക്കും .വൻദുരന്തമാണ്‌ പെട്ടിമുടിയിൽ നടന്നതെന്ന് ഗവർണർ പ്രതികരിച്ചു .

രാജമല പെട്ടിമുടി സന്ദർശിക്കാൻ മുഖ്യമന്ത്രിയും ഗവർണറും ഹെലികോപ്റ്റർ ആണ് മൂന്നാറിൽ എത്തിയത് .മന്ത്രി എം.എം മണി, ജില്ലയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചത്.

Back to top button
error: