TRENDING

കരീന കപൂർ വീണ്ടും ഗർഭിണി ,രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ താരദമ്പതികൾ

ബോളിവുഡ് താരം കരീന കപൂർ വീണ്ടും ഗർഭിണി .സെയ്ഫ് അലിഖാൻ- കരീന കപൂർ ദമ്പതികൾക്ക് ഒരു മോനുണ്ട് .രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരങ്ങൾ .2012 ഒക്ടോബറിൽ ആയിരുന്നു ഇവരുടെ വിവാഹം .

മൂന്ന് വയസുകാരൻ തൈമൂറിന്റെ മാതാപിതാക്കൾ ആണ് ഇരുവരും .സെയ്‌ഫും കരീനയും ചേർന്നിറക്കിയ വാർത്താക്കുറിപ്പിലാണ് ഇരുവരും രണ്ടാമത്തെ കുട്ടിക്കുള്ള കാത്തിരിപ്പിലാണെന്ന വിവരം ആരാധകരെ അറിയിച്ചത് .സെയ്‌ഫിന്റെ ആദ്യ വിവാഹത്തിലെ മകൾ സാറാ അലിഖാന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ സന്തോഷം “സെയ്‌ഫിനാ” ദമ്പതികൾ അറിയിച്ചത് .

“ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടി വരാൻ പോകുന്ന കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ .പിന്തുണകൾക്കെല്ലാം നന്ദി,സ്നേഹം .”വാർത്താക്കുറിപ്പ് പറയുന്നു .

സുഹൃത്തുക്കളുമായി ഓൺലൈനിൽ സംസാരിക്കവേ ബർഗർ കഴിക്കുന്ന വീഡിയോ കരീന പോസ്റ്റ് ചെയ്തിരുന്നു .വിഡിയോയിൽ കരീനയ്ക്ക് കുറച്ചു തടി തോന്നിയിരുന്നു .കരീന ഗർഭിണിയാണെന്നും അതല്ല ലോക്ഡൗൺ കാരണം തടി വച്ചതാണെന്നും ആരാധകർ ചർച്ച ചെയ്തു .

Back to top button
error: