നാളേയ്ക്കായി പൂർത്തിയായി

കുപ്പിവള, ഓർമ്മ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന “നാളേയ്ക്കായി ” പൂർത്തിയായി. കോവിഡിനെ തുടർന്ന് ചിത്രീകരണം പാതിവഴിയിൽ നിറുത്തി വെയ്ക്കുകയും തുടർന്ന് സർക്കാർ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്ത ആദ്യസിനിമ കൂടിയാണ് നാളേയ്ക്കായ്.

സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബു ലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ , ആർ ജെ സുമേഷ്, എ കെ വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്ന ജോൺ , നന്ദന നന്ദഗോപാൽ, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിതാ രാജീവ്, ആശാ നായർ , ആമി, സീമാ ബാലകൃഷ്ണൻ , ശിവലക്ഷ്മി എന്നിവരഭിനയിക്കുന്നു.

ബാനർ , നിർമ്മാണം – സൂരജ് ശ്രുതി സിനിമാസ് , സംവിധാനം – സുരേഷ് തിരുവല്ല, എക്സി : പ്രൊഡ്യൂസർ – ആഷാഡം ഷാഹുൽ , വിനോദ് അനക്കാപ്പാറ, കഥ, തിരക്കഥ, സംഭാഷണം – വി കെ അജിതൻകുമാർ , ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് – കെ ശ്രീനിവാസ് , പ്രൊ: കൺട്രോളർ – ചന്ദ്രദാസ് , പ്രൊ: എക്സി – സുനിൽ പനച്ചമൂട്, ഗാനരചന – ജയദാസ് , സംഗീതം, പശ്ചാത്തലസംഗീതം – രാജീവ് ശിവ, ആലാപനം – സരിത രാജീവ്, കല- രാധാകൃഷ്ണൻ , കോസ്റ്റ്യും – സൂര്യ ശ്രീകുമാർ , ചമയം – അനിൽ നേമം, ചീഫ് അസ്സോ: – കിരൺ റാഫേൽ , സഹസംവിധാനം – ഹാരിസ്, അരുൺ , സ്റ്റിൽസ് – ഷാലു പേയാട്, യൂണിറ്റ് – ചിത്രാഞ്‌ജലി, ഡിസൈൻസ് – സാന്റോ വർഗ്ഗീസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version