NEWS

രാമമൂർത്തിയുടെ ആശങ്ക ,മോഡിക്കെതിരെ രാഹുലിന്റെ പരിഹാസം

ഇന്ത്യയുടെ ജിഡിപി സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തുമെന്ന ആശങ്ക ഇൻഫോസിസ് സ്ഥാപകൻ എൻ ആർ രാമമൂർത്തി പങ്കുവെച്ചിരുന്നു . ഈ പ്രസ്താവന ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി .

2019 ലെ മോഡിയുടെ മുദ്രാവാക്യം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം .”മോഡി ഉണ്ടെങ്കിൽ എല്ലാം സാധ്യമാണ് “എന്ന് രാഹുൽ പരിഹാസധ്വനിയോടെ ട്വീറ്റ് ചെയ്തു.നാരായണ മൂർത്തിയുടെ വാക്കുകൾ വാർത്ത ആക്കിയതിന്റെ ചിത്രവും രാഹുൽ ട്വീറ്റിനൊപ്പം അപ്ലോഡ് ചെയ്തു .

തിങ്കളാഴ്ചയാണ് ഇന്ത്യയുടെ ജിഡിപി 1947 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ എത്തുമെന്ന ആശങ്ക എൻ ആർ രാമമൂർത്തിപങ്കുവെച്ചത് .ഇത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു .

Back to top button
error: