സച്ചിനെ കേൾക്കാൻ ഇനി പ്രിയങ്ക ,മൂന്നംഗ സമിതി രൂപികരിച്ചു

രാജസ്ഥാനിൽ സച്ചിൻ പൈലറ്റും കൂടെയുള്ള എംഎൽഎമാരും ഉന്നയിച്ച പരാതികൾ കേൾക്കാൻ മൂന്നംഗ സമിതിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു .പ്രിയങ്കാ ഗാന്ധി ,അഹമ്മദ് പട്ടേൽ ,കെ സി വേണുഗോപാൽ എന്നിവരാണ് സമിതിയിൽ .

കലാപം നിർത്തി പാർട്ടിയിലേക്ക് മടങ്ങിയ സച്ചിന്റെയും കൂട്ടരുടെയും പരാതി കേൾക്കുമെന്ന് സോണിയ ഗാന്ധി ഉറപ്പു നൽകിയിരുന്നു .ഈ പശ്ചാത്തലത്തിലാണ് സമിതി രൂപവൽക്കരണം .

തിങ്കളാഴ്ച സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു .ഈ കൂടിക്കാഴ്ചയിൽ ആണ് മഞ്ഞുരുകിയത് .സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ചാവും ഭാവി തീരുമാനങ്ങൾ .

സച്ചിനെ തിരികെ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ട് വരുമോ ,ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുമോ എന്നൊക്കെയുള്ള തീരുമാനങ്ങൾ സമിതി റിപ്പോർട് പരിഗണിച്ചാകും .സച്ചിനൊപ്പമുള്ള എംഎൽഎമാർക്ക് എന്തൊക്കെ സ്ഥാനം നല്കണമെന്നതും സമിതി റിപ്പോർട്ടിന് അനുസരിച്ചായിരിക്കും തീരുമാനിക്കുക

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version