LIFE

ആകാംക്ഷക്ക് അറുതിയായി , മഹേഷ് ഭട്ട് – സഞ്ജയ് ദത്ത് ചിത്രം സഡക് 2വിന്റെ ട്രെയിലർ എത്തി

മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് റോഡ് ത്രില്ലർ സിനിമയായിരുന്നു ‘സഡക്’ . ഇതിന്റെ രണ്ടാം ഭാഗമായ ‘ സഡക് 2 ‘ ആഗസ്ററ് 28-ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ മൾട്ടിപ്ളെക്സിൽ റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായി ട്രെയിലർ പുറത്തു വിട്ടു .

ട്രെയിലർ ‘യു ട്യൂബി’ൽ പുറത്തിറങ്ങി മിനിട്ടുകൾക്കകം തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയായിൽ തരംഗമായിരിക്കയാണ് .

റൊമാൻസും ആക്ഷനും ഇഴ പിന്നിയ ഒരു ത്രില്ലർ പ്രണയ കഥാ ചിത്രമാണിതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു . സഞ്ജയ് ദത്തിനൊപ്പം യുവതാരങ്ങളായ ആലിയാ ഭട്ടും ആദിത്യ റോയ് കപൂറും ‘ സഡക് 2 ‘ വിൽ അണി ചേരുന്നു എന്നത് ആരാധകരിൽ ആകാംഷ വർധിപ്പിച്ചിരിക്കയാണ് .

പ്രിയങ്കാ ബോസ് , മകരന്ദ് ദേശ് പാണ്ഡെ ,മോഹൻ കപൂർ ,അക്ഷയ് ആനന്ദ് എന്നിവരാണ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ‘ സഡക് 2 ‘ വിലെ മറ്റു അഭിനേതാക്കൾ ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിതെന്നതിനാൽ ഹിന്ദി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ‘ സഡക് 2 ‘ വിനായി കാത്തിരിക്കുന്നത് . ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള റോഡ് ത്രില്ലറാണ് . ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തു വിട്ട താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾക്ക് വലിയ സ്വീകരണമാണ് ലഭിച്ചത് . ചിത്രത്തിലെ ഗാനങ്ങളും ഉടൻ റീലീസ്‌ ചെയ്യുമെന്ന് അണിയറക്കാർ വെളിപ്പെടുത്തുന്നു .

https://bit.ly/Sadak2_Trailer

Back to top button
error: