NEWS

ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർഥി കമല ഹാരിസെന്ന ഇന്ത്യൻ വംശജയെ അറിയാം

അമേരിക്കൻ സെനറ്റിലെ ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസിനെ തെരഞ്ഞെടുത്തതിൽ അത്ഭുതമില്ല .2016 മുതൽ തന്നെ അത് ഏതാണ്ട് ഉറപ്പായിരുന്നു .എന്നാൽ വൈസ് പ്രസിഡണ്ട് സ്ഥാനാർഥിയായല്ല കമലയുടെ പേര് കേട്ടത് ,പ്രസിഡണ്ട് സ്ഥാനാർത്ഥിയായി തന്നെ .എന്നാൽ പിന്നീടുള്ള രാഷ്ട്രീയ കണക്കു കൂട്ടലുകൾ ജോ ബൈഡനു തുണയായി.കമല വൈസ് പ്രസിഡന്റ സ്ഥാനാർഥി ആയെങ്കിലും വരുമെന്ന് ഉറപ്പായിരുന്നു .

പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന നിലപാട് എടുത്തിരുന്ന കമല പൊടുന്നനെ ആ നീക്കത്തിൽ നിന്ന് പിന്മാറിയത് വാർത്തയായിരുന്നു .അന്ന് ഡൊണാൾഡ് ട്രംപ് പരിഹാസ രൂപേണ പറഞ്ഞത് ‘മിസ് യു കമല’ എന്നാണ്.

“വിഷമിക്കേണ്ട പ്രസിഡണ്ട് .നിങ്ങളെ വിചാരണ ചെയ്യാൻ ഞാനുമുണ്ടാവും .ഞാൻ ശത കോടീശ്വരി അല്ല .തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താൻ ഞങ്ങൾ ഏറെ ബുദ്ധിമുട്ടും.”കമലയുടെ മറുപടി ഇതായിരുന്നു .

ഹാവാർഡ് ,കാലിഫോർണിയ യൂണിവേഴ്സിറ്റികളിൽ നിന്നാണ് കമല പഠനം പൂർത്തിയാക്കിയത് .2003 ൽ സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ജില്ലാ അറ്റോർണി ആയി .2011 വരെ ആ സ്ഥാനത്ത് തുടർന്ന കമല 2011 ലും 2014 ലും കാലിഫോർണിയ അറ്റോർണി ആയി .2017 മുതൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജൂനിയർ സെനറ്റർ .ആ പദവിയിലെ ആദ്യ ഇന്ത്യൻ വംശജ .

Back to top button
error: