TRENDING

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം

ബോളിവുഡിൽ ഒരുകാലത്ത് സൂപ്പർ സ്റ്റാർ ആയിരുന്ന സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം .അർബുദം സ്റ്റേജ് മൂന്നിൽ എത്തിയെന്നാണ് റിപ്പോർട്ട് ,വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ അമേരിക്കക്കു കൊണ്ട് പോകും.

ഗായകനും നടനുമായ അദ്യയൻ സുമൻ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത് .”സഞ്ജു സാറിനു ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു .പെട്ടെന്ന് സുഖമാകട്ടെ .ഈ വര്ഷം എന്താണ് ഇങ്ങനെ പെരുമാറുന്നത് .”

സിനിമയിൽ നിന്ന് തല്ക്കാലം വിട്ടു നിൽക്കുകയാണെന്ന് സഞ്ജയ് ദത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു .ഇതിനു പിന്നാലെയാണ് രോഗവാർത്ത എത്തിയത് .ചികിത്സയുടെ ഭാഗമായി കുറച്ചു ദിവസം സിനിമയിൽ നിന്ന് അവധി എടുക്കുന്നുവെന്നായിരുന്നു സഞ്ജയ് ദത്തിന്റെ ട്വീറ്റ് .

Back to top button
error: