ബംഗളുരുവിൽ സംഘർഷം ,പോലീസ് വെടിവെപ്പിൽ രണ്ടു മരണം

ഫേസ്ബുകിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളുരുവിൽ സംഘർഷം .കലാപത്തെ തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ രണ്ടു പേർ മരിച്ചു .പരക്കെ തീവെപ്പ് ഉണ്ടായി .പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അറുപത് പേർക്ക് പരിക്കേറ്റു .110 പേരെ പോലീസ് അറസ്റ്റ് ചെയ്തു .

പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ഫേസ്ബുക് വാളിൽ ആണ് വിദ്വേഷ കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത് .സംഭവവുമായി ബന്ധപ്പെട്ട് അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തു .

രാത്രി 8 മണിയോടെ അക്രമികൾ എംഎൽഎയുടെ വീടിനു നേരെ കല്ലേറ് നടത്തി .തുടർന്ന് പൊലീസിന് നേരെ തിരിഞ്ഞു .പതിനഞ്ചിലേറെ വാഹനങ്ങൾക്ക് തീവച്ചു .ബെംഗളൂരു നഗരപരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു .സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version