NEWS

കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക്

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനു വിലക്ക് .ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റേതാണ് വിലക്ക് .മൺസൂൺ കാലത്തേക്കാണ് വിലക്ക് .കനത്ത മഴ ഉണ്ടാകുന്ന സ്ഥലങ്ങളിലെ വിമാനത്താവളങ്ങളിൽ പരിശോധന നടത്താനും ഡി ജി സി എ തീരുമാനിച്ചു .

കഴിഞ്ഞ ദിവസം ഉണ്ടായ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് വിലക്ക് .പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്ന ഇരുപത്തഞ്ചു പേർ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല .അതേസമയം ചികിത്സയിൽ ഉള്ള നാല്പതിമൂന്നു പേർ കൂടി ആശുപത്രി വിട്ടു .കോഴിക്കോട്ടെ വിവിധ ആശുപത്രികളിലായി ഇനി ചികിത്സയിൽ ഉള്ളത് അറുപത്തെട്ട്‍ പേരാണ് .ഇതിൽ പതിനഞ്ച് പേർ കുട്ടികളാണ് .

Back to top button
error: