NEWS

ബിഎസ്എൻഎൽ ജീവനക്കാരെ അപമാനിച്ച് ബിജെപി എംപി ,ജീവനക്കാർ രാജ്യദ്രോഹികളെന്നു അനന്ത കുമാർ ഹെഗ്‌ഡെ

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ജീവനക്കാരെ രാജ്യദ്രോഹികൾ എന്ന് വിളിച്ച് കർണാടകയിൽ നിന്നുള്ള ബിജെപി എംപി അനന്ത്‌കുമാർ ഹെഗ്‌ഡെ .ഒരു പൊതുപരിപാടിക്കിടെയാണ് അധിക്ഷേപം .

“അറിയപ്പെടുന്ന ഒരു കമ്പനിയുടെ വികസനത്തിന് തയ്യാറാവാത്ത രാജ്യദ്രോഹികൾ ആണ് ബിഎസ്എൻഎൽ ജീവനക്കാർ “ഹെഗ്‌ഡെ പ്രസംഗത്തിൽ പറഞ്ഞു .ബിഎസ്എൻഎൽ രാജ്യത്തിന്റെ കറുത്ത പൊട്ടായി തീർന്നുവെന്നും കമ്പനിയെ സ്വകാര്യ മേഖലക്ക് നല്കാൻ നരേന്ദ്ര മോഡി സർക്കാർ സജ്ജമായെന്നും അദ്ദേഹം പറഞ്ഞു .88000 വരുന്ന ജീവനക്കാരെ സ്വകാര്യവൽക്കരണത്തിലൂടെ മോഡി സർക്കാർ പുറത്താക്കുമെന്നും ബിജെപി എംപി പറഞ്ഞു .

ജീവനക്കാർ ജോലി ചെയ്യാൻ തയ്യാറാകാത്തതാണ് ബിഎസ്എൻഎലിന് തകർച്ചക്ക് കാരണമെന്നാണ് എംപിയുടെ കണ്ടെത്തൽ .പണവും അടിസ്ഥാന സൗകര്യങ്ങളും കേന്ദ്ര സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു .88000 ജീവനക്കാർ പ്രവർത്തിച്ചിട്ടും ബിഎസ്എൻഎലിന്റെ നിലവാരം ഉയർന്നില്ലെന്നും എംപി കൂട്ടിച്ചേർത്തു .

ഒന്നാം മോഡി സർക്കാരിൽ മന്ത്രിയായിരുന്ന ഹെഗ്‌ഡെ വിവാദങ്ങളുടെ തോഴനാണ് .സ്വാതന്ത്ര്യ സമരം മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന നാടകം ആണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു .

Back to top button
error: