NEWS

തത്വങ്ങളിൽ ഉറച്ച് ,കോൺഗ്രസ്സ് നേതാക്കൾക്ക് നന്ദി പറഞ്ഞ് സച്ചിൻ പൈലറ്റ്

വിമത നീക്കം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് മടങ്ങിയതോടെ നേതാക്കൾക്ക് നന്ദി പറഞ്ഞ് സച്ചിൻ പൈലറ്റ് .സോണിയ ഗാന്ധി ,രാഹുൽ ഗാന്ധി ,പ്രിയങ്കാ ഗാന്ധി എന്നിവർക്കാണ് സച്ചിൻ പൈലറ്റ് നന്ദി പറഞ്ഞത്.

“ഞങ്ങളുടെ പരാതി കേൾക്കുകയും പരിഹരിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്ത സോണിയ ഗാന്ധി ,രാഹുൽ ഗാന്ധി ,പ്രിയങ്കാ ഗാന്ധി മറ്റു കോൺഗ്രസ്സ് നേതാക്കൾ എന്നിവർക്ക് നന്ദി .”സച്ചിൻ പൈലറ്റ് ട്വിറ്ററിൽ കുറിച്ചു .

തത്വങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നു .രാജസ്ഥാനിലെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം നിറവേറ്റാൻ ആത്മാർത്ഥമായി ശ്രമിക്കും .ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട ഇൻഡ്യക്കായും പ്രവർത്തനം തുടരുമെന്ന് സച്ചിൻ വ്യക്തമാക്കി .

നേരത്തെ രാഹുൽ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും ചർച്ച നടത്തിയതിനു ശേഷമാണ് സച്ചിൻ കോൺഗ്രസിലേക്കുള്ള മടക്കം പ്രഖ്യാപിച്ചത് .ഓഗസ്റ്റ് പതിനാലിന് ചേരുന്ന നിയമസഭാ സമ്മേളനത്തിലെ വിശ്വാസ വോട്ടെടുപ്പിൽ സച്ചിനടക്കമുള്ളവർ അശോക് ഗെഹ്‌ലോട്ട് സർക്കാരിന് വോട്ട് ചെയ്യും .

Back to top button
error: