NEWS

കസ്റ്റംസ് അന്വേഷണം ഒരു രാഷ്ട്രീയ ഉന്നതനിലേക്ക് ?ഇയാളുടെ വിദേശ യാത്രകൾ പരിശോധിക്കുന്നു

ഒരു രാഷ്ട്രീയ ഉന്നതന്റെ വിദേശ യാത്രാ വിവരങ്ങൾ തേടി കസ്റ്റംസ് .സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.ഇയാൾക്കായി വിശദമായ ചോദ്യാവലിയാണ് കസ്റ്റംസ് ഒരുക്കുന്നത് .

ദുബായിൽ നിന്ന് കേരളത്തിലേക്ക് വന്ന സഹായങ്ങളെ പറ്റിയും അന്വേഷണമുണ്ട് .സ്വപ്നയുടേതിന് സമാനമായി രണ്ട സംഘങ്ങൾ കൂടി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നുണ്ട് .സ്വപ്നക്കും സരിത്തിനുമുണ്ടായ സഹായം ഇവർക്ക് ലഭിക്കുന്നില്ല എന്നാണ് വിവരം.എന്നാൽ ഇവർ ചില രാഷ്ട്രീയക്കാരിൽ നിന്ന് പണം വാങ്ങി സ്വർണക്കടത്തിൽ മുടക്കുന്നുവെന്നാണ് വ്യവരം .

ചില ഉന്നതർ സർക്കാർ അറിയാതെ വിദേശ യാത്രകൾ നടത്തിയതായി വിവരം ഉണ്ട്.അത് എന്തിനാണെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട് .സ്വര്ണക്കടത്തിൽ മുതൽ മുടക്കുന്ന രാഷ്ട്രീയ ബന്ധമുള്ളവർ വിദേശത്ത് തന്നെയാണ് ലാഭം നിക്ഷേപിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട് .

Back to top button
error: